പ്രവാസത്തിനിടയില്‍ മനസ്സില്‍ ഉടക്കിയ ചില ശിഥില ചിന്തകള്‍ ഇവിടെ കോറി ഇടുകയാണ് കൂടെ പല സ്ഥലങ്ങളില്‍ നിന്നും സംഘടിപ്പിച്ച (?!!!) ചിലതം. ഇവിടെ എഴുത്തിന്റെ ആദ്യാക്ഷരം കുറിക്കാനുള്ള എളിയ ശ്രമം നടത്തുകയാണ്. നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങളാണ് എന്റെ പ്രചോദനം. നിങ്ങളുടെ ഉള്ളു തുറന്ന അഭിപ്രായങ്ങള്‍ ഹൃദ്യമായി സ്വാഗതം ചെയ്യുന്നു...

2012, ഏപ്രിൽ 16, തിങ്കളാഴ്‌ച

പഴങ്കഞ്ഞി ഇടകലര്‍ന്ന ഓര്‍മ്മകള്‍.

പഴങ്കഞ്ഞി ഇടകലര്‍ന്ന ഓര്‍മ്മകള്‍. എല്ലാ വര്ഷവും സീസണില് അത് മുഴുവന് പറിച്ചു മൂന്നു നാല് വലിയ ചീന ഭരണികളില് അച്ചാറിടും. അതുണ്ടാക്കുന്നത് എനിക്കിപ്പോഴും ഓര്മയുണ്ട്. മാങ്ങ ചാക്കില് പറിച്ചു കൊണ്ട് വരും. എന്നിട്ട് വലിയ ഒരു ചരുവത്തില് ഇട്ടു കഴുകി വൃത്തിയാക്കി അതിന്റെ മുകളില് പറ്റിപിടിച്ചിരിക്കുന്ന കറയൊക്കെ കഴുകി എടുക്കും. എന്നിട്ട് വലിയ ഭരണികളില് വീതിച്ചു നിറയ്ക്കും. മൂന്നു ഭരണികളില് മുളകുപൊടിയും ഉപ്പും പിന്നെന്തോ സാധനവും ഇടും. ഉപ്പുവെള്ളത്തിലേയ്ക്ക് പൊടികളെല്ലാം(മുളകുപൊടി, കടുകുപൊടി, മഞ്ഞൾപ്പൊടി, കായം) ഇട്ട് കട്ടയില്ലാതെ നന്നായി ഇളക്കി യോജിപ്പിക്കുക. വേറെ ഒന്ന് രണ്ടു ഭരണികളില് എരിവില്ലാത്ത അച്ചാര് ആണ് ഇടുന്നത്. എന്നിട്ട് വെള്ള മുണ്ട് അലക്കി വച്ചത് കീറി ഭരണിയുടെ അടപ്പിന് മീതെ വച്ചു ചണക്കയര് കൊണ്ട് വൃത്തിയായി കെട്ടി വയ്ക്കും. പിന്നെ അത് തുറക്കുന്നത് വെക്കേഷന് എല്ലാവരും വീട്ടിലെത്തുംപോഴാണ്. അന്നൊക്കെ ബൂസ്ടും ഹോര്ലിക്സും ആണ് കുപ്പികളില് വരുന്നത്. ഇന്നത്തെ പോലെ കണ്ടയിനെഴ്സ് അത്ര വ്യപകമല്ല. അപ്പൊ, അമ്മ ഈ ബൂസ്റ്റ് ഹോര്ലിക്സ് കുപ്പികള് കഴുകി വൃത്തിയാക്കി അതില് അച്ചാര് നിറച്ചു മക്കള്ക്കെല്ലാം വീതിച്ചു കൊടുക്കും. ആ വര്ഷത്തേക്കുള്ള ക്വോട്ടാ ആണ് അത്. വീടിന്റെ തട്ടിന് പുറത്താണ് അത് സൂക്ഷിരിക്കുന്നത്. ഹോ. ആ അച്ചാറിന്റെ ഒരു മണം. പഴങ്കഞ്ഞിയുടെ നടുക്ക് ഒരു ചെറിയ കുഴി കുത്തി അതില് അല്പം തൈരൊഴിച്ചു. എന്നിട്ട് അതിന്റെ നടുക്കായി അച്ചാറിന്റെ മുളക് ചാര് അല്പം വീഴ്ത്തി. എന്നിട്ട് അത് കൂട്ടിക്കുഴച്ചു. അതില് നിന്ന് കുറച്ചു വായിലേക്കിട്ടു ആ പച്ച മുളക് എടുത്തു കടിച്ചു. അകത്തേക്ക് ഇറക്കിയ ആ ചോറിനോടൊപ്പം കുറെയേറെ ഓര്മകളും മനസ്സിലേക്ക് തികട്ടി വന്നു. പഴങ്കഞ്ഞി ഇടകലര്ന്ന ഓര്മ്മകള്. • കണ്ണിമാങ്ങ :- അഞ്ച് കിലോ. • ഉപ്പ് :- മുക്കാൽ കിലോ. • മുളകുപൊടി :- 300-350 ഗ്രാം. • കടുക് :- 300 ഗ്രാം. • മഞ്ഞൾപ്പൊടി :- 1 ടേബിൾസ്പൂൺ. • കായം :- 50 ഗ്രാം