പ്രവാസത്തിനിടയില്‍ മനസ്സില്‍ ഉടക്കിയ ചില ശിഥില ചിന്തകള്‍ ഇവിടെ കോറി ഇടുകയാണ് കൂടെ പല സ്ഥലങ്ങളില്‍ നിന്നും സംഘടിപ്പിച്ച (?!!!) ചിലതം. ഇവിടെ എഴുത്തിന്റെ ആദ്യാക്ഷരം കുറിക്കാനുള്ള എളിയ ശ്രമം നടത്തുകയാണ്. നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങളാണ് എന്റെ പ്രചോദനം. നിങ്ങളുടെ ഉള്ളു തുറന്ന അഭിപ്രായങ്ങള്‍ ഹൃദ്യമായി സ്വാഗതം ചെയ്യുന്നു...

2009, ഒക്‌ടോബർ 10, ശനിയാഴ്‌ച

ആസനത്തില്‍ ആലുമുളച്ചാല്‍ അതും തണലുതന്നെ!


തേക്കടി തടാകത്തില്‍ ബോട്ടുമുങ്ങി നാല്‍പ്പത്തഞ്ചുപേര്‍ മരിച്ചു. മരിച്ചവരെല്ലാം വിനോദയാത്രയ്‌ക്കായി എത്തിയവര്‍. സംസ്ഥാനടൂറിസം വകുപ്പിന്റെ ജലകന്യക എന്ന ഡബിള്‍ഡക്കര്‍ ബോട്ടാണ്‌ മുങ്ങിയത്‌.75പേര്‍ക്ക്‌ കയറാവുന്ന ബോട്ടില്‍ 87 പേരെങ്കിലുമുണ്ടായിരുന്നു. ബോട്ടന്റെ ഡ്രൈവറും ലാസ്‌കറും നീന്തിരക്ഷപ്പെട്ടു.

വിനോദസഞ്ചാരികളില്‍ കുറച്ചുപേരെ നാട്ടുകാര്‍ രക്ഷപ്പെടുത്തി. മറ്റുള്ളവര്‍ തേക്കടി തടാകത്തിലെ ആഴക്കയത്തിന്റെ തണുപ്പില്‍ ഒരിക്കലും ഉണരാത്ത നിദ്രയിലേക്ക്‌ താഴ്‌ന്നുപോയി


ദുരന്തത്തെക്കുറിച്ച്‌ അന്വേഷിക്കുമെന്ന്‌ സര്‍ക്കാര്‍. (എന്തിന്‌? അന്വേഷകപ്പരിഷകള്‍ക്ക്‌ തേക്കടിയില്‍ വിനോദയാത്ര നടത്താനോ?) സിറ്റിംഗ്‌ ജഡ്‌ജിയെക്കൊണ്ടുതന്നെയാവും അന്വേഷണം നടത്തുക. (സിറ്റിംഗാവുമ്പോള്‍ ഒരു മൂലയ്‌ക്കിരുത്താന്‍ എളുപ്പമാണല്ലോ!)

മരിച്ചവരുടെ ആശ്രിതര്‍ക്ക്‌ അഞ്ചുലക്ഷംവീതം നല്‍കുമെന്ന്‌ മുഖ്യമന്ത്രി അച്ച്യുതാനന്ദന്‍ പ്രഖ്യാപിച്ചു. (പ്രോത്സാഹനസമ്മാനമാണത്‌. അടുത്തതവണ അപകടത്തില്‍ കൂടുതല്‍ പേര്‍ മരിച്ചാല്‍ തുക പത്തുലക്ഷമാക്കുന്ന കാര്യം സര്‍ക്കാര്‍ പരിഗണിച്ചേക്കും!) ജുഡീഷ്യല്‍ അന്വേഷണത്തേക്കാളുപരി ജുഡീഷ്യല്‍ സമിതിയുടെ അന്വേഷണമാണ്‌ വേണ്ടതെന്ന്‌ പ്രതിപക്ഷനേതാവ്‌ ഉമ്മന്‍ ചാണ്ടി. (സമിതിയാണെങ്കില്‍ സിറ്റിംഗ്‌ ഫീസ്‌ തരപ്പെടാതിരിക്കില്ല. നമ്മുടെ ചില സ്വന്തക്കാരെ അതിലും തിരുകിക്കയറ്റാം.) സംഗതിയുടെ യഥാര്‍ത്ഥവശം മാത്രം ആരും ചര്‍ച്ചചെയ്‌തുകണ്ടില്ല.

ഒരു കോടി രൂപ മുടക്കിയിരുന്നെങ്കില്‍ തേക്കടിയില്‍ ബോട്ടുയാത്രയ്‌ക്ക്‌ സുരക്ഷാസംവിധാനങ്ങളൊരുക്കാമായിരുന്നു. അതുചെയ്യാത്ത സര്‍ക്കാര്‍, ബോട്ടുമുങ്ങിയപ്പോള്‍ തെരച്ചിലിനായി മുടക്കിയ സംഖ്യ ആറുകോടിവരുമെന്നാണ്‌ കണക്ക്‌. അതില്‍നിന്നുപോലും എത്ര ലക്ഷം ലാഭക്കൊതിയന്‍മാര്‍ അടിച്ചുമാറ്റിയെന്ന്‌ ആരുകണ്ടു? പട്ടികളുടെ ജീവന്‍ രക്ഷിക്കാന്‍ ഇന്ത്യയിലൊരു മേനകാഗാന്ധിയെങ്കിലുമുണ്ട്‌. ഇവിടെ മനുഷ്യജീവനുകളെക്കുറിച്ചോര്‍ക്കാന്‍ ഏതു പട്ടിയാണുള്ളത്‌? അല്ലെങ്കില്‍ത്തന്നെ എതു പട്ടിയുടെ പ്രസ്‌താവനയാണ്‌ മനുഷ്യജീവന്‍ രക്ഷിച്ചിട്ടുള്ളത്‌?

കടപ്പാട്‌ :വി മലയാളി - & നല്ല തങ്കപെട്ട മോനാ


2 അഭിപ്രായങ്ങൾ: