പ്രവാസത്തിനിടയില്‍ മനസ്സില്‍ ഉടക്കിയ ചില ശിഥില ചിന്തകള്‍ ഇവിടെ കോറി ഇടുകയാണ് കൂടെ പല സ്ഥലങ്ങളില്‍ നിന്നും സംഘടിപ്പിച്ച (?!!!) ചിലതം. ഇവിടെ എഴുത്തിന്റെ ആദ്യാക്ഷരം കുറിക്കാനുള്ള എളിയ ശ്രമം നടത്തുകയാണ്. നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങളാണ് എന്റെ പ്രചോദനം. നിങ്ങളുടെ ഉള്ളു തുറന്ന അഭിപ്രായങ്ങള്‍ ഹൃദ്യമായി സ്വാഗതം ചെയ്യുന്നു...
2010, മേയ് 17, തിങ്കളാഴ്‌ച
നോം ആളല്ലേ ?
ഒരിയ്‌ക്കല്‍ ഞാന്‍ ട്രയിനില്‍ യാത്രചെയ്യുകയായിരുന്നു.പകല്‍ സമയം ,റിസര്‍വേഷന്‍ കംപാര്‍ട്ടുമെന്‍റ് ആണ`. നിറയെ യാത്രക്കാര്‍ കയറി ഏല്ലാ സീറ്റും നിറഞ്ഞാണ`പോക്ക്.വണ്ടി എറണാകുളം സ്റ്റേഷനില്‍ എത്തി.പത്തുമിനിറ്റ് അവിടെ ട്രെയിന്‍ ഇടുന്നതുകൊണ്ട് യാത്രക്കാരില്‍ പലരും ഫളറ്റുഫോമില്‍ ഇറങ്ങി,ഇരുന്ന സീറ്റും ലഗേജും തെട്ടടുത്ത യാത്രക്കാരനോട് നോക്കിക്കൊള്ളാന്‍ ചിലര്‍ പറഞ്ഞും,ചിലര്‍ അങ്ങനെ ഒരു നോട്ടംകൊണ്ടു പറഞ്ഞു.എറണാകുളത്തുനിന്നും ആളുകള്‍ ഇടിച്ചു കയറി.ഞാന്‍ ഇരുന്ന കംപാര്‍ട്ടുമെന്‍റില്‍ കുറേ നമ്പൂരിമാര്‍ കയറി.ഏല്ലാവരുടെയും തോളില്‍ ഒരു ഭാണ്ട സഞ്ചിയുണ്ട്.വലിയകുടവയറും,മുണ്ടും മേല്‍മുണ്ടു,കുടുമയും ,കുറിയുമെല്ലാം ഉണ്ടു`.അതില്‍ ഒരു നമ്പൂതിരി ഒഴിഞ്ഞുകിടന്ന ആദ്യ സീറ്റില്‍ ഇറുന്നു.അപ്പോള്‍ അതില്‍ ആളുണ്ടന്ന് തൊട്ടടുത്ത സീറ്റീല്‍ ഇരുന്ന ആള്‍ പറഞ്ഞു.നമ്പൂതിരി സഞ്ചിയും പൊക്കി അടുത്തു കണ്ട ഒഴിഞ്ഞ സീറ്റില്‍ ഇരുന്നു.അവിടെയും ആളുണ്ടന്നു പറഞ്ഞു, അടുത്ത സീറ്റിലേയ്ക്കു മാറി.ഇങ്ങനെ കുറേ സീറ്റില്‍ ഇരിയ്‌ക്കാന്‍ ശ്രമിച്ചു പരാജയപ്പെട്ടപ്പോള്‍ നമ്പൂതിരി ഇങ്ങനെ പറഞ്ഞു" എവിടെ ചെന്നാലും ആളുണ്ട് ആളുണ്ട് എന്നു പറയുന്നു, അപ്പോള്‍ നാം എന്താ ആളല്ലേ"
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
ശരിയല്ലേ?
മറുപടിഇല്ലാതാക്കൂനമ്പ്പൂരീം ആളല്ലേ??
alla ennu paranggal allandavumo ente upasna
മറുപടിഇല്ലാതാക്കൂ