പ്രവാസത്തിനിടയില്‍ മനസ്സില്‍ ഉടക്കിയ ചില ശിഥില ചിന്തകള്‍ ഇവിടെ കോറി ഇടുകയാണ് കൂടെ പല സ്ഥലങ്ങളില്‍ നിന്നും സംഘടിപ്പിച്ച (?!!!) ചിലതം. ഇവിടെ എഴുത്തിന്റെ ആദ്യാക്ഷരം കുറിക്കാനുള്ള എളിയ ശ്രമം നടത്തുകയാണ്. നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങളാണ് എന്റെ പ്രചോദനം. നിങ്ങളുടെ ഉള്ളു തുറന്ന അഭിപ്രായങ്ങള്‍ ഹൃദ്യമായി സ്വാഗതം ചെയ്യുന്നു...

2010, നവംബർ 8, തിങ്കളാഴ്‌ച

എനിക്ക് കിട്ടിയ ഒരു പ്രിയപ്പെട്ട ബര്ത്ഡേ മെസ്സേജ്

ജോമോനെ,

ഇന്നു birthday ആണെന്ന് അറിഞ്ഞു. എന്‍റെ ഹൃദയം നിറഞ്ഞ ആശംസകള്‍. പുറകോട്ടു ഒരു കൊല്ലം മാത്രം ഒന്നു തിരിഞ്ഞു നോക്കുക. കഴിഞ്ഞ birthday തൊട്ടു ഈ വര്‍ഷം വരെ കര്‍ത്താവ്‌ തന്ന നന്മകള്‍ ഒന്നു കാണുക. ഇത്രത്തോളം കൊണ്ടുവന്നത് അവന്‍റെ കരങ്ങള്‍ ആണ്. ദൈവം കാലുകള്‍ക്ക് വിശാലത വരുത്തി. ബുദ്ധിമുട്ടുകള്‍ ഒക്കെ മാറ്റി ഒരു സ്വസ്ഥത തന്നില്ലേ? കൂട്ടുകാരില്‍ പരം ആയി ആനന്ദ തൈലം കൊണ്ടു അഭിഷേകം ചെയ്തില്ലേ? ചുറ്റിനും നോക്കിയിട്ട് സ്വന്തം കുടുംബത്തിലേക്കും കുഞ്ഞുങ്ങളിലെക്കും നോക്കിയാല്‍ അവരേകാള്‍ എന്നെ ദൈവം അനുഗ്രഹിച്ചു എന്ന് പറയാന്‍ പറ്റില്ലേ? അവന്‍ ചെയ്ത എല്ലാ നന്മകളും ഓര്‍ത്തു ഇന്നു അവനെ സ്തുതിക്കണം. അവന്‍ വിശ്വസ്തന്‍ ആണ്. മോന്‍ ആണ് പലപ്പോഴും അവിശ്വസ്തത കാണിക്കുന്നത്. യെഹോവയുടെ പക്ഷത്തു ആരുണ്ട്‌ എന്ന് മോശ ചോതിച്ചപ്പോള്‍ ഞങ്ങള്‍ ഒണ്ടു എന്ന് പറഞ്ഞ ലേവിയരെ പോലെ, ഞാനും എന്‍റെ കുടുംബവുമോ ഞങ്ങള്‍ യെഹോവയെ സേവിക്കും എന്ന് പറഞ്ഞ യോശുയെ പോലെ ഞാന്‍ എന്‍റെ ദൈവത്തിനു വേണ്ടി ഇനി ഉള്ള എന്‍റെ ജീവിതം തരുന്നു എന്ന് പറഞ്ഞു അവന്‍റെ സന്നിധിയില്‍ ഇന്നു ഒന്നു സമര്‍പിച്ചു കൊടുക്കണം. ഇനി എന്‍റെ ജീവിതം നിനക്കായ് എന്ന് പറയണം.

എല്ലാ നന്മകളും നേര്‍ന്നു കൊണ്ടു,

J.ammama

____________________________________________________________
God, grant us the...
Serenity to accept things we cannot change,
Courage to change the things we can, and the
Wisdom to know the difference
Patience for the things that take time
Appreciation for all that we have, and
Tolerance for those with different struggles
Freedom to live beyond the limitations of our past ways, the
Ability to feel your love for us and our love for each other and the
Strength to get up and try again even when we feel it is hopeless. Amen

yours loving son Joemn

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ