പ്രവാസത്തിനിടയില്‍ മനസ്സില്‍ ഉടക്കിയ ചില ശിഥില ചിന്തകള്‍ ഇവിടെ കോറി ഇടുകയാണ് കൂടെ പല സ്ഥലങ്ങളില്‍ നിന്നും സംഘടിപ്പിച്ച (?!!!) ചിലതം. ഇവിടെ എഴുത്തിന്റെ ആദ്യാക്ഷരം കുറിക്കാനുള്ള എളിയ ശ്രമം നടത്തുകയാണ്. നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങളാണ് എന്റെ പ്രചോദനം. നിങ്ങളുടെ ഉള്ളു തുറന്ന അഭിപ്രായങ്ങള്‍ ഹൃദ്യമായി സ്വാഗതം ചെയ്യുന്നു...

2009, നവംബർ 1, ഞായറാഴ്‌ച

ഒന്നു ചിരിക്കാന്‍ അടിച്ച് മാറ്റിയ കഥ എന്റെ സോനു

വെല്ലൂരു നിന്ന് വീട്ടിലേക്ക്‌ വരാനായി കാട്‌പാടി റെയില്‍വേ സ്റ്റേഷനില്‍ പോര്‍ട്ടറുടെയും, റ്റി.റ്റിയുടെയും ഒക്കെ കാലു പിടിച്ച്‌ ഒരു റ്റിക്കറ്റ്‌ ഒതുക്കത്തില്‍ സംഘടിപ്പിച്ച്‌ ട്രയിനില്‍ കയറി, എനിക്ക്‌ നിശ്ചയിച്ച സീറ്റിന്റെ അവിടെ ചെന്നപ്പോള്‍, അവിടെ മൊത്തം ചാക്കുക്കെട്ടും, തുണിക്കെട്ടുകളും നിറച്ച്‌ വെച്ച്‌ ഒരു അപ്പച്ചന്‍, ട്രാഫിക്ക്‌ ഐലന്‍ഡില്‍, നട്ടുച്ചക്ക്‌ നില്‍ക്കുന്ന കേരളാ പോലീസു കണക്കെ അങ്ങോട്ടുമില്ല, ഇങ്ങോട്ടുമില്ലാതെ നില്‍ക്കുന്നു. ഏതായാലും ഞാന്‍ ഒരു കണക്കിനു എന്റെ സീറ്റു ഉറപ്പിച്ചു എന്നിട്ട്‌ അപ്പച്ചനോട്‌ തമിഴില്‍ പറഞ്ഞു.... അപ്പച്ചാ.. “ചിന്ന സാമാനം, പെരിയ സുഖം എന്നല്ലേ”. Less Luggage; More Comfort എന്നതിന്റെ തമിഴ്‌ പരിഭാഷ. എന്റെ തമിഴ്‌, അപ്പച്ചനു മനസ്സിലാകാഞ്ഞതു എന്റെ ഭാഗ്യം. അതു കൊണ്ട്‌ ഇന്ന് ഞാന്‍ കുടുംബമായി ജീവിക്കുന്നു. അല്ലായിരുന്നെങ്കില്‍ അപ്പച്ചന്‍ അന്നേ എന്റെ “luggage”, “Less” ആക്കിയേനെ!!!.

ഈ പോസ്റ്റ്‌ വായിച്ചിട്ട്‌, "പൊട്ടന്‍ ബ്ലോഗ്‌ വായിച്ചത്‌ പോലെ ആരെങ്കില്ലും ഇരുന്നാല്‍", എന്റെ കമന്റില്‍ ഒരു ലിങ്കുണ്ട്‌. അതില്‍ ഒന്ന് ക്ലിക്കി അപ്‌ഡേറ്റ്‌ ആവുക.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ