പ്രവാസത്തിനിടയില്‍ മനസ്സില്‍ ഉടക്കിയ ചില ശിഥില ചിന്തകള്‍ ഇവിടെ കോറി ഇടുകയാണ് കൂടെ പല സ്ഥലങ്ങളില്‍ നിന്നും സംഘടിപ്പിച്ച (?!!!) ചിലതം. ഇവിടെ എഴുത്തിന്റെ ആദ്യാക്ഷരം കുറിക്കാനുള്ള എളിയ ശ്രമം നടത്തുകയാണ്. നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങളാണ് എന്റെ പ്രചോദനം. നിങ്ങളുടെ ഉള്ളു തുറന്ന അഭിപ്രായങ്ങള്‍ ഹൃദ്യമായി സ്വാഗതം ചെയ്യുന്നു...

2009, നവംബർ 10, ചൊവ്വാഴ്ച

വളര്ത്തുദോഷം

"പശുവിനെ കറക്കാന്‍ സമയമായി.എന്നിട്ടും നിങ്ങള്‍ ഇതുവരെ ആ പശുക്കുട്ടിയെ പിടിച്ചുകെട്ടിയില്ലല്ലോ?"ഭാര്യയുടെ പരിഭവവാക്കുകള്‍ കേട്ടപ്പോള്‍ മുല്ലക്ക്‌ സത്യത്തില്‍ ദേഷ്യമാണ്‌ തോന്നിയത്‌.പശുക്കുട്ടിയെ കാലത്ത്‌ അഴിച്ചുവിട്ടത്‌ മുല്ല തന്നെയാണ്‌.തൊടിയില്‍ അഴിച്ചു വിട്ടിരുന്ന പശുക്കുട്ടിയെ പിടിച്ചുകെട്ടാന്‍ മണിക്കൂറുകളായി മുല്ല പഠിച്ച പണിപതിനെട്ടും നോക്കുന്നു.പക്ഷേ ആ പശുക്കുട്ടി പുരയ്‌ക്കു ചുറ്റും മുല്ലയെ ഓടിച്ചു എന്നല്ലാതെ പിടികൊടുത്തില്ല!ഇപ്പോളിതാ ഭാര്യയുടെ പരിഭവശരങ്ങളും. ക്ഷമ നശിച്ച മുല്ല ഒരു മുട്ടന്‍ വടിയെടുത്തു ചെന്ന് പശുവിനെ രണ്ട്‌ പൊട്ടിച്ചു.മാത്രമല്ല കുറെ ശകാരിക്കുകയും ചെയ്‌തു."നിങ്ങള്‍ക്കെന്താ മനുഷ്യാ ഭ്രാന്തുണ്ടോ?നിങ്ങളെന്തിനാ ഈ പാവം പശുവിനെ വെറുതെ തല്ലുന്നതും ശകാരിക്കുന്നതും?"ഭാര്യയുടെ ചോദ്യത്തിന്‌ മുല്ല എന്തു പറഞ്ഞെന്നോ?"എടീ മണിക്കൂറുകളായി ഞാനിവളുടെ കുട്ടിയെ പിടിച്ചു കെട്ടുവാന്‍ പുരയ്‌ക്കു ചുറ്റും ഓടി നടക്കുന്നു.ഇവളതിനെ മര്യാദക്കു വളര്‍ത്തിയിരുന്നെങ്കില്‍ ഇത്രയും വലിയ അനുസരണക്കേട്‌ ആ പശുക്കുട്ടി കാണിക്കുമായിരുന്നോ?"മുല്ലാക്കഥകള്‍

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ