പ്രവാസത്തിനിടയില്‍ മനസ്സില്‍ ഉടക്കിയ ചില ശിഥില ചിന്തകള്‍ ഇവിടെ കോറി ഇടുകയാണ് കൂടെ പല സ്ഥലങ്ങളില്‍ നിന്നും സംഘടിപ്പിച്ച (?!!!) ചിലതം. ഇവിടെ എഴുത്തിന്റെ ആദ്യാക്ഷരം കുറിക്കാനുള്ള എളിയ ശ്രമം നടത്തുകയാണ്. നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങളാണ് എന്റെ പ്രചോദനം. നിങ്ങളുടെ ഉള്ളു തുറന്ന അഭിപ്രായങ്ങള്‍ ഹൃദ്യമായി സ്വാഗതം ചെയ്യുന്നു...

2011, മേയ് 17, ചൊവ്വാഴ്ച

ഏഴ്‌ വിജയമന്ത്രങ്ങളിതാ

ഏതു കര്‍മരംഗത്തും വിജയത്തിന്‌ സഹായിക്കുന്ന നമ്പൂതിരിയുടെ ഏഴ്‌ വിജയമന്ത്രങ്ങളിതാ. ഒറ്റനോട്ടത്തില്‍ ഇവ ലളിതമെന്നു തോന്നാം. പക്ഷേ ഇവ അങ്ങേയറ്റം ഫലപ്രദമാണെന്ന്‌ പറയുന്നു.
1. ഡിയോഡറന്റുകള്‍ ഉപയോഗിക്കുക. (ദുര്‍ഗന്ധം ഫലപ്രദമായ ആശയവിനിമയത്തിന്‌ വിഘാതം സൃഷ്‌ടിക്കും. നാച്ചുറല്‍ ഡിയോഡറന്റുകള്‍ ഉപയോഗിക്കൂ. നിങ്ങളെയത്‌ കൂടുതല്‍ സ്വീകാര്യരാക്കും.)
2. പ്ലീസ്‌, താങ്ക്‌ യു ഇവ രണ്ടും പറയാന്‍ മറക്കരുത്‌.
3. വിജയികളായ ആളുകളൊത്ത്‌ മാത്രം പ്രവര്‍ത്തിക്കുക.
4. മടിച്ചു നില്‍ക്കാതെ എന്തിനും തുനിഞ്ഞിറങ്ങുക. ഇടിച്ചുകയറണം എവിടെയും.
5. പതിവായി സമൂഹത്തിന്‌ എന്തെങ്കിലും തിരിച്ച്‌ നല്‍കുക.
6. പതിവായി ഇ മെയ്‌ല്‍ പരിശോധിക്കുക. മറുപടികള്‍ കൃത്യമായി നല്‍കുക.
7. സമയനിഷ്‌ഠ പാലിക്കുക.

2 അഭിപ്രായങ്ങൾ: